ജയിച്ച കളി അവസാന മിനുറ്റിൽ കൈവിട്ട അർജന്‍റീനക്ക്​ ലോകകപ്പ്​ യോഗ്യത മത്സരത്തിൽ വീണ്ടും സമനില. കൊളംബിയക്കെതിരെ ആദ്യ പത്തു മിനിറ്റിൽ രണ്ടുഗോളിന്​ മുന്നിട്ട ശേഷമായിരുന്നു നീലക്കുപ്പായക്കാർ ജയം അടിയറവ്​ വെച്ചത്​.

മത്സരത്തിന്‍റെ മൂന്നാം മിനുറ്റിൽ തന്നെ കൊളംബിയൻ വലകുലുക്കി അർജന്‍റീന അതി ഗംഭീരമായാണ്​ മത്സരം തുടങ്ങിയത്​. ​ഫ്രീകിക്കിന്​ തലവെച്ച്​ റെമേറോയാണ്​ ഗോൾ കുറിച്ചത്​. എട്ടാം മിനുറ്റിൽ വീണുകിട്ടിയ അവസരം വലയിലെത്തിച്ച്​ പരേദസ്​ അർജന്‍റീനയുടെ ലീഡ്​ വർധിപ്പിച്ചു.

എന്നാൽ പതിയെ മത്സരത്തിലേക്ക്​ തിരിച്ചുവന്ന കൊളംബിയയുടെ ശ്രമങ്ങൾക്ക്​ 51ാം മിനുറ്റിൽ ഫലം കണ്ടു. ആശ്വാസമായി ലഭിച്ച പെനൽറ്റി വലയിലേക്ക്​ എത്തിച്ച്​ ലൂയിസ്​ മൂറിയൽ കൊളംബിയയുടെ ആദ്യ ഗോൾ നേടി. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കേ 94ാം മിനിറ്റിലായിരുന്നു അർജന്‍റീനയുടെ ഹൃദയം തകർത്ത്​​ മിഗ്വൽ ബോർജയുടെ സമനിലഗോളെത്തിയത്​. ആറു കളികളിൽ നിന്നും 12 പോയന്‍റുള്ള അർജന്‍റീന പോയന്‍റ്​ പട്ടികയിൽ രണ്ടാമതാണ്​. മൂന്ന്​ ജയവും മൂന്ന്​ തോൽവിയുമാണ്​ അർജന്‍റീനയുടെ സമ്പാദ്യം.

LEAVE A REPLY

Please enter your comment!
Please enter your name here