കൊവിഡ് കേസുകള്‍ക്കൊപ്പം നിപയും സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കരുതലോടെ സംസ്ഥാനം. കോഴിക്കോട് മരിച്ച 12കാരനാണ് നിപ സ്ഥിരീകരിച്ചത്. 2018 മെയിലാണ് കേരളത്തെ ആശങ്കയിലാക്കി കോഴിക്കോട്ട് നിപ സ്ഥിരീകരിച്ചത്. മുന്നൊരുക്കത്തിലൂടെയും കര്‍ശന നിയന്ത്രണത്തിലൂടെയും നിപയെ കേരളം ഒറ്റക്കെട്ടായി അതിജീവിച്ചു.

നിലവില്‍ കൊവിഡ് വ്യാപനം മൂലം സംസ്ഥാനം പ്രതിസന്ധിയിലാണ് എന്നാല്‍ നിപ സ്ഥിരീകരിച്ചത് അതിലേറെ ആശങ്കയാകുന്നു. എന്നാല്‍ ഇത്തവണ ആരോഗ്യവിഭാഗം കൃത്യമായ മുന്നൊരുക്കം നടത്തി സജ്ജമായിട്ടുണ്ട്. നിപ വ്യാപനം നേരിടാന്‍ അടിയന്തര കര്‍മപദ്ധതി തയ്യാറാക്കിയെന്നും മന്ത്രി അറിയിച്ചു.

കോഴിക്കോട്ടെ മന്ത്രിമാരായ ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, മുഹമ്മദ് റിയാസ് എന്നിവരടങ്ങുന്ന യോഗം ചേര്‍ന്നു. ആരോഗ്യ വകുപ്പ് ആക്ഷന്‍ പ്ലാനുണ്ടാക്കി. പ്രഥമിക സമ്ബര്‍ക്ക പട്ടിക തയ്യാറാക്കി അവരെ എല്ലാം ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ടെന്നും ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here