കോവിഡ്​ ബാധിതര്‍ പെരുകുന്നതിന്റെ പശ്ചാത്തലത്തിൽ താജ്മഹൽ ഉള്‍പ്പെടെയുള്ള ചരിത്ര സ്​മാരകങ്ങള്‍ ​ തുറക്കേണ്ടതില്ലെന്ന്​ ആഗ്ര ജില്ല ഭരണകൂടത്തിന്റെ തീരുമാനം. അതേസമയം സ്​മാരകങ്ങള്‍ എത്രകാലം അടഞ്ഞുകിടക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ജൂലൈ ആറ്​ മുതല്‍ താജ്​മഹല്‍ ഉള്‍പ്പെടെയുള്ള സ്​മാരകങ്ങള്‍ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുമെന്ന്​ ഉത്തര്‍പ്രദേശ്​ ടൂറിസം മന്ത്രി നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍, ആഗ്രയില്‍ കോവിഡ്​ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ തുറന്നു കൊടുക്കുന്നത് സുരക്ഷിതമല്ലെന്ന് ജില്ല ഭരണകൂടം തീരുമാനിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here