കൊറോണ വ്യാപന പശ്ചാത്തലത്തിലുള്ള ലോക് ഡൗണുമായി ബന്ധപ്പെട്ട് വീടിനുള്ളിൽ തളക്കപ്പെട്ട ദിവസവേതനക്കാർക്കും മറ്റും ആശ്വാസമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഭക്ഷണം മരുന്ന് തുടങ്ങിയ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിൽ ആരും തന്നെ വിഷമിച്ചിരിക്കാൻ പാടില്ലെന്നും, ഒരു കുടുംബം പോലും പട്ടിണിയിൽ കിടക്കരുത് എന്നുമാണ് ഗവൺമെൻറിൻറെ തീരുമാനം എന്നും അദ്ദേഹം അറിയിച്ചു. ഭക്ഷണം എത്തിക്കുന്നതിനായുള്ള നടപടികൾ തുടങ്ങിയെന്നും പെൻഷൻ വിതരണം നാളെ തന്നെ ആരംഭിക്കുമെന്നും രണ്ടു മാസത്തെ പെൻഷൻ ഇപ്പോൾ വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. ഭക്ഷണം വിതരണം ചെയ്യാനാകുന്ന ആയിരത്തോളം ഭക്ഷണശാലകൾ കേരളത്തിലുടനീളം ആരംഭിക്കുവാനുള്ള പ്രവർത്തനവും ത്വരിതപ്പെടുത്തും. ഇത്തരം ഭക്ഷണ കേന്ദ്രങ്ങളിൽനിന്നും ഹോം ഡെലിവറി സംവിധാനങ്ങളും ഏർപ്പെടുത്തും.

മുഖ്യമന്ത്രിയുടെ പ്രസ്താവനയിലെ പ്രധാനപ്പെട്ട കാര്യങ്ങൾ:

 • വിവാഹ ചടങ്ങുകളിൽ ആളുകൾ കൂടുന്നതുമായി ബന്ധപ്പെട്ടുള്ള നിയന്ത്രണങ്ങളിൽ ഇളവ്
 • നിലവിൽ സംസ്ഥാനത്തിന് പുറത്തുള്ളവർ കേന്ദ്ര ഗവൺമെൻറിൻറെ നിർദ്ദേശമനുസരിച്ച് ഏപ്രിൽ 21 വരെ അവിടെത്തന്നെ തുടരണം
 • കേരളത്തിൽ വന്നവർ പ്രത്യേക കേന്ദ്രത്തിൽ 14 ദിവസം നിരീക്ഷണത്തിൽ തുടരും
 • ഓൺലൈൻ സൗകര്യം ഉപയോഗപ്പെടുത്തി വിദേശത്തുള്ളവർക്ക് അവരുടെ വിവരങ്ങൾ രേഖപ്പെടുത്താനുള്ള സംവിധാനം ഉണ്ടാക്കും.
 • തദേശ സ്ഥാപനങ്ങൾ സഹകരണ സ്ഥാപനങ്ങളുമായി ചേർന്ന് കാർഷിക വിളകളും മറ്റും സംഭരിക്കാനുള്ള നയം രൂപീകരിക്കണം
 • വനംവകുപ്പ്, ഹോർട്ടികോർപ്പ്, തദ്ദേശസ്ഥാപനങ്ങൾ തുടങ്ങിയവയെ അവശ്യ സർവീസുകൾ ഉൾപ്പെടുത്തി
 • കൂടുതൽ സന്നദ്ധപ്രവർത്തകരെ എല്ലാ വാർഡുകളിലും നിയോഗിക്കും
 • ആശുപത്രികളിൽ ഉള്ള രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉള്ള സൗജന്യഭക്ഷണത്തിന്റെ ഉത്തരവാദിത്വം ജില്ലാ മെഡിക്കൽ ഓഫീസർക്ക് നൽകും.
 • ഹൃദ്രോഗം, വൃക്ക, കരൾ രോഗം മുതലായവകൊണ്ട് വിഷമിക്കുന്ന രോഗികൾക്ക് യഥാസമയം മരുന്നു ലഭ്യമാകുന്നുണ്ട് എന്നു ഉറപ്പുവരുത്തും.
 • പാചകവാതകം, പാൽ, പത്രം തുടങ്ങിയ അവശ്യ സർവീസുകൾ നടത്തുന്നവർക്ക് സുരക്ഷാ ബോധവൽക്കരണം നടത്തും.
 • അവശ്യ സർവീസുകൾ നടത്തുന്നവർക്ക് താൽക്കാലിക തിരിച്ചറിയൽ കാർഡ് നൽകും
 • പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ കൂടിയും കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ കൂടിയും വിതരണം ചെയ്യുന്ന മരുന്നുകൾക്ക് മുടക്കം ഉണ്ടാകില്ല.
 • വീടുകളിൽ നിലയുറപ്പിക്കുന്ന സമയം, കൃഷി പോലുളളവ ചെയ്തു ഉപകാരപ്രദം ആക്കാനുള്ള ശ്രമം എല്ലാ ജനങ്ങളും നടത്തണം
 • കേരളത്തിൽ ഉടനീളം 25 ഗോഡൗണുകളിൽ ആയി 8 മാസത്തേക്കുള്ള ഭക്ഷണവിഭവങ്ങൾ കരുതലിൽ ഉണ്ട്.

സംസ്ഥാനത്തെ മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും ആയിരം രൂപയുടെ പലവ്യഞ്ജന കിറ്റുകൾ നൽകുമെന്ന് നൽകും

LEAVE A REPLY

Please enter your comment!
Please enter your name here