യു.എ.ഇ യിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നു. ബുധനാഴ്ച നടത്തിയ 26195 ടെസ്റ്റുകളിൽ 549 കേസുകളാണ് പോസിറ്റീവ് ആയി മാറിയത്. ദിനംപ്രതി രേഖപ്പെടുത്തുന്ന കേസുകളിൽ ഭൂരിഭാഗവും യാതൊരു വിധ രോഗലക്ഷണങ്ങളും കാണിക്കുന്നില്ല എന്നുള്ളത് ഏറെ ആശങ്കയുളവാക്കുന്നു. കോവിഡ് ബാധിതരുമായുള്ള സമ്പർക്കം മൂലമോ മറ്റേതെങ്കിലും സാഹചര്യങ്ങൾ മൂലമോ രോഗബാധ സംശയിക്കപ്പെടുന്നവരിൽ നടത്തപ്പെടുന്ന ടെസ്റ്റിലാണ് ലക്ഷണങ്ങൾ ഇല്ലാതെ കോവിഡ് പോസിറ്റീവായി മാറുന്നത് .നിലവിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 11,929 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here