ദുബൈ: ​പ്രവാസി മലയാളികൾക്ക് കോവിഡ് സംബന്ധിച്ച ആശങ്കകൾ പങ്കുവെക്കാനും ഡോക്ടർമാരുമായി വിഡിയോ, ടെലഫോൺ വഴി ആശയ വിനിമയം നടത്തുന്നതിനും സംവിധാനം ഒരുങ്ങി. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് നോർക്ക നടപടി സ്വീകരിച്ചത്. നിലവിലുള്ള പ്രശ്നങ്ങളും സംശയങ്ങളും നോർക്ക വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. ഇന്ത്യൻ സമയം ഉച്ച രണ്ട് മുതൽ ആറ് വരെയാണ് ടെലഫോൺ സേവനം ലഭ്യമാകുന്നത്. ജനറൽ മെഡിസിൻ, ജനറൽ സർജറി, ഗൈനക്കോളജി, പീഡിയാട്രിക്സ്, ഓർത്തോ, ഇ.എൻ.ടി, ഒഫ്താൽമോളജി വിഭാഗം ഡോക്ടർമാരുടെ സേവനമാണ് നിലവിൽ ലഭിക്കുന്നത്.

www.norkaroots.org എന്ന നോർക്ക  വെബ്സൈറ്റിൽ പ്രവേശിച്ചാൽ കോവിഡ് രജിസ്ട്രേഷൻ, ഡോക്ടർ ഓൺലൈൻ, ഹലോ ഡോക്ടർ എന്ന മൂന്ന് തലക്കെട്ടുകളും ലഭിക്കുന്ന സേവനങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഏത് സേവനമാണോ വേണ്ടത് അതിന് താഴെയുള്ള ക്ലിക്ക് ബട്ടൺ അമർത്തണം. തുടർന്ന് ലഭിക്കുന്ന നിർദേശങ്ങളനുസരിച്ച് സേവനങ്ങൾ തേടാം.

ഐ.എം.എ, ക്വിക് ഡോക്ടർ (quikdr.com) എന്നിവരുമായി സഹകരിച്ചാണ്  സേവനം ഒരുക്കുന്നത്.  

സേവനം തേടേണ്ടത്​ ഇങ്ങിനെ: 

1.  https://www.norkaroots.org/web/guest/covid-services  ഡോക്ടര്‍ ഓണ്‍ലൈന്‍ ക്ലിക്ക് ചെയ്യുക. ഇപ്പോൾ നിങ്ങളെ QuikDr.com ലേക് റീഡൈറക്ട് ചെയ്യും.

2. ക്വിക് ഡോക്ടർ (QuikDr.com)  https://quikdr.com/register എന്ന വിലാസത്തിൽ ഇ-മെയിൽ ​െഎ.ഡിയും മൊബൈൽ നമ്പറും ഉപയോഗിച്ച് രജിസ്​റ്റർ ചെയ്യുക.

3. ഇമെയിൽ ഐ.ഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച്  https://quikdr.com ലോഗിൻ ചെയ്യുക. 

4. മെഡിക്കൽ കൺസൾ​േട്ടഷന് ഐ.എം.എ ഹോസ്പിറ്റൽ സെലക്ട് ചെയ്തു ഡോക്ടറെ സെർച്ച് ചെയ്യുക.

5. മാനസികാരോഗ്യം സംബന്ധിച്ച സേവനങ്ങൾക്ക്​ Mental Health Service സെലക്ട് ചെയ്യുക.

6. നിങ്ങളുടെ സമയക്രമം അനുസരിച്ചു ഡോക്ടറെ സെലക്ട് ചെയ്തു കൺസൾറ്റേഷൻ സമയം ഉറപ്പാക്കാവുന്നതാണ്.

7. മീറ്റിങ് ഐഡി എസ്​.എം.എസ്/ഇ-മെയിൽ വഴി ലഭ്യമാകും. അത് ഉപയോഗിച്ച് നിങ്ങൾ തിരഞ്ഞെടുത്ത സമയത്ത് ഡോക്ടറുമായി വിഡിയോ കോൺഫെറെൻസിങ് മുഖേന കൺസൾട്ട് ചെയ്യാം. വിഡിയോ കോൺഫറൻസ് ചെയുന്നതിനായ്‌ ക്വിക് ഡോക്ടർ ലൈറ്റ് ആൻഡ്രോയ്ഡ് ആപ്പ് ഡൗൺലോഡ് ചെയ്യണം. (https://play.google.com/store/apps/details?id=com.quikdr.lite.app), അല്ലെങ്കിൽ, quikdr.com വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് ഗൂഗിൾ ക്രോം ബ്രൗസർ ഉപയോഗിച്ച്  കൺസൾ​േട്ടഷൻ നടത്താവുന്നതാണ്.

8. ഡോക്ടർ തരുന്ന കുറിപ്പ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. ഇ-മെയിൽ വഴിയും ഇവ ലഭ്യമാകും.

9. കുറിപ്പുകൾ കാണിച്ച്​ മരുന്നുകൾ വാങ്ങി ഉപയോഗിക്കാം. 

കടപ്പാട് : മാധ്യമം

LEAVE A REPLY

Please enter your comment!
Please enter your name here