ഐ എസ് എല്‍ ക്ലബായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പരിശീലനം പുനരാരംഭിച്ചു. കഴിഞ്ഞ ടീമില്‍ രണ്ട് താരങ്ങള്‍ക്ക് കൊറോണ പോസിറ്റീവ് ആയതോടെ ക്ലബ് പരിശീലനം നിര്‍ത്തിവെച്ചിരുന്നു. ആ താരങ്ങളെ വേറെ ഹോട്ടലില്‍ ഐസൊലേഷനിലേക്ക് മാറ്റിയതായി ക്ലബ് ഔദ്യോഗിക കുറിപ്പിലൂടെ അറിയിച്ചു. ആ രണ്ട് താരങ്ങള്‍ക്കും യാതൊരു രോഗ ലക്ഷണങ്ങള്‍ ഇല്ലാ എന്നും ക്ലബ് പറഞ്ഞു‌.

ബാക്കി സ്റ്റാഫുകള്‍ക്കും താരങ്ങള്‍ക്കും ഇന്നലെ വീണ്ടും പരിശോധന നടത്തിയിരുന്നു. അതില്‍ എല്ലാവരും കൊറോണ നെഗറ്റീവ് ആണ് എന്ന് കണ്ടെത്തി. തുടര്‍ന്നാണ് പരിശീലനം പുനരാരംഭിക്കാന്‍ ക്ലബ് തീരുമാനിച്ചത്. ഇന്നലെ പോസിറ്റീവ് ആയവര്‍ക്ക് രണ്ട് ടെസ്റ്റുകള്‍ നെഗറ്റീവ് ആയാല്‍ മാത്രമേ ഇനി കളത്തില്‍ ഇറങ്ങാന്‍ പറ്റുകയുള്ളൂ. 21ന് മുംബൈ സിറ്റിയെ നേരിടാന്‍ ഉള്ള ടീമാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്.

LEAVE A REPLY

Please enter your comment!
Please enter your name here