മാസ്ക് ധരിക്കുന്നതു മൂലം ആരോഗ്യപ്രശ്നങ്ങൾ വർധിക്കുന്നവർക്ക് ഇളവിനായി അപേക്ഷിക്കാമെന്ന് ദുബായ് ആരോഗ്യ വിഭാഗവും (ഡിഎച്ച്എ) ദുബായ് പൊലീസും വ്യക്തമാക്കി. http://dxbpermit.gov.ae എന്ന വെബ് സൈറ്റ് സന്ദർശിച്ചാണ് അപേക്ഷ നൽകേണ്ടതെന്ന് ട്വിറ്ററിലൂടെ അറിയിച്ചു. അഞ്ചു ദിവസത്തിനുള്ളിലാണ് അപേക്ഷയിന്മേൽ നടപടിയുണ്ടാവുക. അപേക്ഷയോടൊപ്പം ആരോഗ്യപ്രശ്നം തെളിയിക്കുന്ന മെഡിക്കൽ റിപ്പോർട്ട്, അപേക്ഷകന്റെ എമിറേറ്റ്സ് െഎഡി എന്നിവ നിർബന്ധമായും സമർപ്പിക്കണം. ഡിഎച്ച്എയുടെ ജനറൽ മെഡിക്കൽ കമ്മിറ്റി ഒാഫീസാണ് അപേക്ഷ പരിശോധിക്കുക. പൊതുജനങ്ങളുടെ ആരോഗ്യം കണക്കിലെടുത്താണ് ഇൗ ഇളവ് നൽകുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ആർക്കൊക്കെ അപേക്ഷിക്കാം

മുഖത്ത് നിന്ന് രക്തസ്രാവമുള്ള ചർമരോഗം പോലുള്ളവ ബാധിച്ചവർ, ചൊറിച്ചിൽ, മൊരിപിടിച്ച ചർമം എന്നിവയുള്ളവര്‍

വായ, മൂക്ക്, മുഖം എന്നിവയിൽ ചൊറി ബാധിച്ചവർ

വിട്ടുമാറാത്ത വീക്കം മുഖത്ത് ബാധിച്ചവർ

അനിയന്ത്രിതമായ ആസ്തമ അലട്ടുന്നവർ

മാനസിക പ്രശ്നമുള്ള ദൃഢനിശ്ചയക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here