ദുബൈയിലെ പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക് സ്റ്റാഫ് നഴ്‌സ്, ടെക്‌നിഷ്യന്‍ ഒഴിവുകളിലേക്ക് രണ്ടുവര്‍ഷത്തെ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് നോര്‍ക്ക റൂട്ട്‌സ് വഴി അപേക്ഷ ക്ഷണിച്ചു. സര്‍ജിക്കല്‍/മെഡിക്കല്‍/ഒ.റ്റി /ഇ.ആര്‍ / എന്‍ഡോസ്‌കോപ്പി തുടങ്ങിയ നഴ്‌സിങ്​ വിഭാഗത്തിലും സി.എസ്.എസ്.ഡി/എക്കോ ടെക്‌നിഷ്യന്‍ എന്നീ വിഭാഗങ്ങളിലുമാണ് ഒഴിവ്. ബി.എസ്സി നഴ്‌സിങില്‍ ബിരുദവും സര്‍ജിക്കല്‍/മെഡിക്കല്‍ ഡിപ്പാര്‍ട്‌മെന്‍റില്‍ കുറഞ്ഞത് 2 മുതല്‍ 3 വര്‍ഷം വരെ പ്രവൃത്തിപരിചയവുമുള്ള പുരുഷ നഴ്‌സുമാര്‍ക്ക് വാര്‍ഡ് നഴ്‌സ് തസ്തികയിലേക്കും ഒ.റ്റി/ഇ.ആര്‍ ഡിപ്പാര്‍ട്‌മെന്‍റിലേക്ക് ബി.എസ്സി നഴ്‌സിങില്‍ ബിരുദവും കുറഞ്ഞത് 5 വര്‍ഷത്തെ ഒ.റ്റി/ ഇ.ആർ പ്രവൃത്തിപരിചയവുമുള്ള വനിത-പുരുഷ നഴ്‌സുമാര്‍ക്കും അപേക്ഷിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here