കോവിഡ് രോഗികളുടെ എണ്ണം കുതിച്ചതോടെ രാജ്യത്ത് ഇന്ധന വില്പന കുറയുമെന്ന് ആശങ്ക. ഇതേത്തുടര്‍ന്ന്, സൗദി അറേബ്യയില്‍നിന്ന് ഇന്ത്യന്‍ എണ്ണക്കമ്ബനികള്‍ അടുത്ത മാസം വാങ്ങുന്ന അസംസ്‌കൃത എണ്ണയുടെ തോത് മൂന്നില്‍ രണ്ടായി കുറയാനാണ് സാധ്യത. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐ.ഒ.സി.) ഉള്‍പ്പെടെയുള്ള നാല് എണ്ണക്കമ്ബനികള്‍ 65 ശതമാനം എണ്ണ മാത്രമേ അടുത്ത മാസം ഇറക്കുമതി ചെയ്യുകയുള്ളു.

മേയ് മാസത്തില്‍ സാധാരണ 1.5 കോടി വീപ്പ അസംസ്‌കൃത എണ്ണ ശരാശരി ഇറക്കുമതി ചെയ്യുന്നതാണ് എന്നാല്‍, ഇത് ഒരു കോടി വീപ്പയായി കുറയാനാണ് സാധ്യത.ക്രൂഡ് വിലവര്‍ധന നിയന്ത്രിക്കാന്‍ ഉത്പാദനം കൂട്ടണമെന്ന ഇന്ത്യയുടെ ആവശ്യo സൗദി പരിഗണിച്ചില്ല .ഇതുകൂടി മുന്‍ നിര്‍ത്തിയാണ് ഇന്ത്യ ഇറക്കുമതി കുറയ്ക്കുന്നത്.

സൗദിയുമായുള്ള ദീര്‍ഘകാല കരാര്‍ നോക്കാതെ, മറ്റു വിപണികളിലെ തയ്യാര്‍ വിപണിയില്‍നിന്ന് അപ്പപ്പോഴുള്ള വിലയ്ക്ക് എണ്ണ വാങ്ങാനാണ് ഇന്ത്യ ഇപ്പോള്‍ നീക്കമിടുന്നത്. ഒപെക് രാജ്യങ്ങളില്‍നിന്നുള്ള ക്രൂഡോയില്‍ ഇറക്കുമതി 2020 ഏപ്രില്‍ മുതല്‍ 2021 ഫെബ്രുവരി വരെയുള്ള കാലയളവില്‍ 74.4 ശതമാനമായി കുറഞ്ഞിട്ടുണ്ട്. എന്നാല്‍ മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 79.6 ശതമാനമായിരുന്നു. 2021 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ സൗദിയില്‍ നിന്നുള്ള ഇറക്കുമതി കുറഞ്ഞപ്പോള്‍ അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതി ഇരട്ടി മറി കടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here