ആഗോള വിപണിയില്‍ എണ്ണവില കുതിക്കുന്ന സാഹചര്യത്തില്‍ ഒപെക് മന്ത്രിമാരുടെ അസാധാരണ യോഗം മാര്‍ച്ച് മൂന്നിന് ചേരും. ഉല്‍പാദനം വെട്ടിക്കുറച്ച നടപടി തുടരാന്‍ തന്നെയാകും സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഒപെക് രാജ്യങ്ങളുടെ തീരുമാനം. അമേരിക്കയുടെ പ്രതിദിന എണ്ണ ഉല്‍പാദനത്തില്‍ നാല് ദശലക്ഷം ബാരല്‍ കുറവ് വന്നതും കോവിഡ് വാക്‌സിന്‍ വിതരണം ശക്തിപ്പെട്ടതോടെ വിപണിയില്‍ രൂപപ്പെട്ട ഉണര്‍വും എണ്ണവില ഉയരാന്‍ കാരണമാണ്.

രണ്ട് മാസത്തിനുള്ളില്‍ എണ്ണ വിലയില്‍ 24 ശതമാനം വര്‍ധനയാണുണ്ടായത്. അതേ സമയം ഇന്ത്യ ഉള്‍പ്പെടെ ഇറക്കുമതി രാജ്യങ്ങളില്‍ വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനും ഇത് വഴിയൊരുക്കുമെന്ന ആശങ്ക ശക്തമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here