അവധിക്കാലം പ്രമാണിച്ച് കൊച്ചിയുള്‍പ്പെടെയുള്ള ഇന്ത്യന്‍ സെക്ടറുകളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഒമാന്‍ എയര്‍. ഓഗസ്റ്റ്-ഒക്ടോബര്‍ കാലയളവില്‍ കൊച്ചി, ചെന്നെ, ഡല്‍ഹി എന്നീവിടങ്ങളിലേക്ക് മസ്‌കത്തില്‍ നിന്ന് പ്രതിവാരം പത്തു വീതം സര്‍വീസുകള്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. നിലവിൽ ഇത് ഏഴു സർവീസുകളാണ്.

അവധിക്കാലത്ത് യാത്രക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമുള്ള സമഗ്ര പദ്ധതികളുടെ ഭാഗമായാണ് കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഒമാന്‍ എയര്‍ ഇന്ത്യന്‍ സബ്‌കോഡിനന്റ് വൈസ് പ്രസിഡന്റ് സെയില്‍സ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഹാര്‍ത്തി പറഞ്ഞു.

ഡൽഹി, കൊച്ചി, ചെന്നൈ, ബെംഗളൂരു, മുംബൈ, കോഴിക്കോട്, ഹൈദരാബാദ്, ഗോവ തുടങ്ങിയ നഗരങ്ങളിലേക്ക് ഒമാൻ എയർ സർവീസ് നടത്തുന്നത്. ഓരോ ആഴ്ചയും ഈ എട്ടു നഗരങ്ങളിലേക്ക് മസ്കത്തിൽ നിന്നും ആകെ 122 ഫ്ലൈറ്റുകളാണ് സർവീസ് നടത്തുക.

ഡൽഹി, കൊച്ചി, ചെന്നൈ നഗരങ്ങളിലേക്ക് ആഴ്ചയിൽ 10 സർവീസുകളും ബെംഗളൂരു, മുംബൈ, കോഴിക്കോട്, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് ഏഴു ഫ്ലൈറ്റുകളും ഗോവയിലേക്ക് മൂന്നു ഫ്ലൈറ്റുകളുമാണ് ആഴ്ചയിൽ സർവീസ് നടത്തുക.

LEAVE A REPLY

Please enter your comment!
Please enter your name here