വിസാ കാലാവധി കഴിഞ്ഞ പ്രവാസികള്‍ക്ക് പിഴയില്ലാതെ രാജ്യം വിടാന്‍ അവസരം നല്‍കി ഒമാന്‍. നവംബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെയാണ് വിസാ കാലാവധി കഴിഞ്ഞ പ്രവാസികള്‍ക്ക് ഒമാന്‍ വിടാന്‍ അവസരം ലഭിക്കുക. നാട്ടിലേക്ക് മടങ്ങുന്നവര്‍ക്കായുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ക്കായി നവംബര്‍ 15ന് വെബ്‌സൈറ്റ് തുറക്കുമെന്നും ഒമാന്‍ തൊഴില്‍ വകുപ്പ് വ്യക്തമാക്കി. പ്രവാസികള്‍ക്കും അവരുടെ തൊഴിലുടമകള്‍ക്കും ഈ അവസരം ഉപയോഗിക്കാമെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

സനദ് സെന്ററുകള്‍ വഴി വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. ഇവര്‍ക്ക് എട്ടു മുതല്‍ പത്തു ദിവസത്തിനകം അനുമതി ലഭിക്കുകയും ചെയ്യും. ഇങ്ങനെ അനുമതി ലഭിച്ച പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ കോവിഡ് 19 മാനദണ്ഡം അനുസരിച്ചുള്ള പരിശോധന നടത്തി ലഭിച്ച കോവിഡ് നെഗറ്റീവ് റിസള്‍ട്ട് കൈവശം കരുതേണ്ടതാണ്. പാസ്‌പോര്‍ട്ട് കൈവശം ഇല്ലാത്തവര്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി എംബസിയെ സമീപിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here