മസ്​​കത്ത്​: കോവിഡ്​ വ്യാപനത്തി​െന്‍റ പശ്​ചാത്തലത്തില്‍ ഇന്ത്യയടക്കം മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക്​ ഒമാന്‍ വിലക്കേര്‍പ്പെടുത്തി. ഏപ്രില്‍ 24ശനിയാഴ്​ച ​ൈവകുന്നേരം ആറുമുതല്‍ മുതല്‍ വിലക്ക്​ നിലവില്‍ വരും. ഇന്ത്യക്ക്​ പുറമെ പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ്​ യാത്രാനിരോധനം. 14ദിവസത്തിനിടെ ഇൗ രാജ്യങ്ങളില്‍ സഞ്ചരിച്ചവര്‍ക്കും വിലക്കുണ്ട്​. ഒമാനിലെ കോവിഡ്​ നിയന്ത്രണത്തി​െന്‍റ ചുമതലയുള്ള ഉന്നതാധികാര സമിതിയാണ്​ പുതിയ നിയന്ത്രണം പ്രഖ്യാപിച്ചത്​. ഒമാനിപൗരന്മാര്‍, നയതന്ത്ര പ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, അവരുടെ കുടുംബം എന്നിവര്‍ക്ക്​ വിലക്കില്‍ ഇളവുണ്ട്​. ഇത്തരക്കാരും മറ്റു കോവിഡ്​ യാത്രാമാനദണ്ഡങ്ങള്‍ പാലിക്കാന്‍​ കര്‍ശനനിര്‍ദേശിച്ചിട്ടുണ്ട്​​.

ഏപ്രില്‍ ഏഴിന്​ ഉന്നതാധികാര സമിതിയുടെ തീരുമാനത്തി​െന്‍റ അടിസ്ഥാനത്തില്‍ ഒമാനിലേക്കുള്ള പ്രവേശനം ഒമാനി പൗരന്മാര്‍ക്കും താമസവിസ കൈവശമുള്ളവര്‍ക്കും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. സന്ദര്‍ശക വിസയിലുള്ളവര്‍ക്ക്​ പ്രവേശനം വിലക്കിയ ഉത്തരവില്‍ പിന്നീട്​ ഇളവനുവദിച്ചു. കഴിഞ്ഞ ആഴ്​ച ഇന്ത്യയിലേക്ക്​ അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന്​ ഒമാനി പൗരന്മാര്‍ക്ക്​ ന്യൂഡല്‍ഹിയിലെ ഒമാന്‍ എംബസി നിര്‍ദേശം നല്‍കിയിരുന്നു. ഇതി​െന്‍റ തുടര്‍ച്ചയായാണ്​ പുതിയ ഉത്തരവ്​ പുറപ്പെടുവിച്ചിരിക്കുന്നത്​. യാത്രാവിലക്ക്​ ഒമാനിലേക്ക്​ മടങ്ങാന്‍ കാത്തിരിക്കുന്ന മലായളികളടക്കമുള്ള നിരവധി യാത്രക്കാരെ ബാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here