മസ്​കത്ത്​: ഒമാനിൽ 38 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്​ മൊത്തം രോഗം സ്​ഥിരീകരിച്ചവരുടെ എണ്ണം 457 ആയി ഉയർന്നു. രോഗ വിമുക്​തി നേടിയവരുടെ എണ്ണമാക​ട്ടെ 109 ആയി ഉയരുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ട്​ പേർ മരണപ്പെടുകയും ചെയ്​തു. 346 പേരാണ്​ അസുഖ ബാധിതരായി ചികിത്സയിലുള്ളത്​.

മസ്​കത്തിൽ രോഗം സ്​ഥിരീകരിച്ചവരുടെ എണ്ണം 369 ആയി. ഇതിൽ രണ്ട്​ പേർ മരണപ്പെടുകയും 69 പേർ സുഖപ്പെടുകയും ചെയ്​തു. ദാഖിലിയ മേഖലയിൽ രോഗികളുടെ എണ്ണം 28 ആയി ഉയർന്നിട്ടുണ്ട്​. ഇവിടെ 15 പേർക്ക്​ അസുഖം ഭേദമായി.

LEAVE A REPLY

Please enter your comment!
Please enter your name here