ഒമാനില്‍ വ്യാഴാഴ്ച 568 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് രോഗബാധിതരുടെ ആകെ എണ്ണം 95,907 ആയി. കോവിഡ് ബാധിച്ച്‌ രാജ്യത്ത് 10 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 885 ആയി. അതേസമയം 283 പേര്‍ക്ക് കൂടി രോഗം ഭേദമായി. ആകെ രോഗമുക്തരായവരുടെ എണ്ണം 86482 ആയി.

90.4 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 512 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 185 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 62 രോഗബാധിതരെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here