98 ​ പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചതോടെ ഒമാനിലെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 1508 ആയി. ചൊവ്വാഴ്​ച രോഗം സ്​ഥിരീകരിച്ചവരിൽ 59 പേരും വിദേശികളാണ്​. മലയാളിയടക്കം എട്ടു പേർ മരണപ്പെടുകയും ചെയ്​തു.

പുതുതായി ബാധിതരായവരിൽ 53 പേരാണ്​ മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നുള്ളത്​. ഇവിടെ മൊത്തം കോവിഡ്​ ബാധിതർ 1164 ആയി. 156 പേരാണ്​ രോഗമുക്തരായത്​. മരിച്ച എട്ടുപേരും മസ്​കത്തിൽ ചികിത്സയിലിരുന്നവരാണ്​.

LEAVE A REPLY

Please enter your comment!
Please enter your name here