ഒമാനില്‍ 12 പേര്‍ കൂടി കൊവിഡ് ബാധിച്ച്‌ മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. 947 പേര്‍ക്ക് കൂടി പുതിയതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ കൊറോണ വൈറസ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 120,389 ആയി ഉയര്‍ന്നു. ആകെ 1338 പേരാണ് കൊവിഡ് ബാധിച്ച്‌ മരിച്ചത്. കഴിഞ്ഞ 72 മണിക്കൂറിനിടെ രാജ്യത്ത് 1046 പേര്‍ക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. ഇതോടെ ആകെ 111,096 പേരാണ് രോഗമുക്തി നേടിയിരിക്കുന്നത്.

രാജ്യത്തെ രോഗമുക്തി നിരക്ക് ഇപ്പോള്‍ 92.3 ശതമാനമാണ് ഉള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 26 പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ 300 പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 138 പേര്‍ ഗുരുതരാവസ്ഥയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here