ഒമാനില്‍ ആറ് പേര്‍ കൂടി കൊവിഡ് ബാധിച്ച്‌ മരിച്ചതായി ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതുവെര കൊവിഡ് ബാധിതരായി മരണപ്പെട്ടവരുടെ എണ്ണം 1386 ആയി. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 275 പേര്‍ക്ക് കൂടി രാജ്യത്ത് പുതിയതായി രോഗം സ്ഥിരീകരിച്ചു.

ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഒമാനില്‍ ഇതുവരെ 1,22,356 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 1,13,577 പേരും ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. നിലവില്‍ 92.8 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here