ഇന്ന് ഒമാനിൽ 463 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതിൽ 253 പേരും വിദേശികളാണ്​. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതർ 7257 ആയി. അസുഖം സുഖപ്പെട്ടവരുടെ എണ്ണം 1848 ആയി ഉയർന്നിട്ടുണ്ട്​. ചികിത്സയിലിരുന്ന രണ്ട്​ മലയാളികളടക്കം 34 പേർ ഇതുവരെ മരണപ്പെട്ടു.

5375 പേരാണ്​ നിലവിൽ അസുഖ ബാധിതരായിട്ടുള്ളത്​. പുതിയ രോഗികളിൽ 347 പേരും മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നുള്ളവരാണ്​. ഇതോടെ ഇവിടെ കോവിഡ്​ ബാധിതർ 5520 ആയി. 908 പേരാണ്​ മസ്​കത്തിൽ അസുഖം സുഖപ്പെട്ടവർ.

LEAVE A REPLY

Please enter your comment!
Please enter your name here