പ​ത്ത് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​മു​ള്ള യാ​ത്ര​ക്കാ​ര്‍ ഒ​മാ​നി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത് ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു വ​രെ നി​രോ​ധി​ച്ചു കൊ​ണ്ട് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വിച്ച്‌ ഒ​മാ​ന്‍ സു​പ്രീം ക​മ്മി​റ്റി. കോ​വി​ഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാ​ഗ​മാ​യി പ​ത്ത് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​മു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 25 മു​ത​ല്‍ 15 ദി​വ​സ​ത്തേ​ക്ക് താ​ത്കാ​ലി​ക പ്ര​വേ​ശ​ന നി​രോ​ധ​നം ഒ​മാ​ന്‍ സു​പ്രീം ക​മ്മ​റ്റി ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. ഈ ​താ​ത്കാ​ലി​ക നി​രോ​ധ​ന​മാ​ണ് ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ ഒമാന്‍ ഭരണകൂടം നീ​ട്ടി​യ​ത്.

ലെ​ബ​ന​ന്‍, എ​ത്യോ​പ്യ, ഘാ​ന, നൈ​ജീ​രി​യ, ദ​ക്ഷി​ണാ​ഫ്രി​ക്ക, ടാ​ന്‍​സാ​നി​യ, സി​യ​റ ലി​യോ​ണ്‍, ബ്ര​സീ​ല്‍, സു​ഡാ​ന്‍, ഗ്വി​നി​യ എ​ന്നി രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​മു​ള്ള യാ​ത്ര​ക്കാ​ര്‍​ക്കാ​ണ് വി​ല​ക്ക്. ഈ 10 ​രാ​ജ്യ​ങ്ങ​ളി​ലൂ​ടെ യാ​ത്ര ചെ​യ്തു​വ​രു​ന്ന മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​ര്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട് .അതെ സമയം ഒ​മാ​ന്‍ സ്വ​ദേ​ശി​ക​ള്‍, ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍, നയതന്ത്രജ്ഞര്‍ എ​ന്നി​വ​രെ​യും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ​യും വി​ല​ക്കി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here