ഒമാനില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിട്ടുപോകാന്‍ പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്യമായ ‘എക്സിറ്റ് പദ്ധതി’ 2021 ജൂണ്‍ 30 വരെ നീട്ടിയതായി ഒമാന്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു.

ഇത് നാലാം തവണയാണ് എക്സിറ്റ് പദ്ധതിയുടെ കാലാവധി ഒമാന്‍ സര്‍ക്കാര്‍ നീട്ടി നല്‍കുന്നത്. നേരത്തെ പ്രഖ്യാപിച്ച കാലാവധി മാര്‍ച്ച്‌ 31ന് അവസാനിക്കുകയായിരുന്നു. 2020 നവംബറിലാണ് പ്രവാസികള്‍ക്കായി ഒമാന്‍ സര്‍ക്കാര്‍ ഈ ആനുകൂല്യം പ്രഖ്യാപിച്ചത്.

ഏപ്രില്‍ നാല് ഞായറാഴ്ച മുതല്‍ രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 50 ശതമാനം ജീവനക്കാര്‍ മാത്രം ഹാജരായാല്‍ മതിയെന്ന് ഒമാന്‍ സുപ്രിം കമ്മിറ്റി നിര്‍ദ്ദേശം പുറപ്പെടുവിച്ചു.

ബാക്കിയുള്ളവര്‍ വീടുകളിലിരുന്ന് ജോലി ചെയ്യണം. അതാതു സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ വകുപ്പ് മേധാവികള്‍ക്ക് ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കാമെന്നും അറിയിപ്പില്‍ പറയുന്നു. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം നിലച്ചുപോകരുതെന്നും ഒമാന്‍ സുപ്രിം കമ്മറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here