Sultanat of Oman, Muscat, Mirani fort and Al Alam Palace of Sultan Qaboos

ഒമാന്‍ സമ്പദ്ഘടനയിലെ വിവിധ മേഖലകളില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട്​ നടത്തിവരുന്ന പദ്ധതികളുടെ ഭാഗമായി അൻപത്​ വ്യവസായ പദ്ധതികള്‍ക്ക്​ രൂപം നല്‍കും. മൊത്തം 200 ദശലക്ഷം റിയാല്‍ മൂല്ല്യമുള്ളതായിരിക്കും ഈ പദ്ധതികള്‍. പെട്രോളിയം ഡെവലപ്​മെന്‍റ്​ ഒമാന്‍ (പി.ഡി.ഒ), പബ്ലിക്​ എസ്​റ്റാബ്ലിഷ്​മെന്‍റ്​ ഫോര്‍ ഇന്‍ഡസ്​ട്രിയല്‍ എസ്​റ്റേറ്റ്​സ്​ (മദായെന്‍) തുടങ്ങിയവയുടെ കൂടി പങ്കാളിത്തത്തോടെയാകും ഇവ വികസിപ്പിക്കുകയെന്നും വാണിജ്യ, വ്യവസായ, നിക്ഷേപക പ്രോത്സാഹന വകുപ്പ്​ മന്ത്രി ഖൈസ്​ മുഹമ്മദ്​ അല്‍ യൂസുഫ്​ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മന്ത്രാലയത്തി​െന്‍റ നേതൃത്വത്തില്‍ നടപ്പിലാക്കാന്‍ ലക്ഷ്യമിടുന്ന കര്‍മപദ്ധതികളെ കുറിച്ച്‌​ വിശദീകരിക്കുന്നതിനായാണ്​ വാര്‍ത്താസമ്മേളനം നടത്തിയത്​. ഒമാന്‍ വിഷന്‍ 2040​െന്‍റ ഭാഗമായി നടപ്പിലാക്കുദ്ദേശിക്കുന്ന പദ്ധതികള്‍ സാമ്ബത്തിക വൈവിധ്യവത്​കരണത്തിന്​ പുറമെ വളര്‍ച്ചയും തൊഴില്‍ ലഭ്യതയും വളര്‍ത്തുന്നതും നേരിട്ടുള്ള വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതും ഒപ്പം അന്താരാഷ്​ട്ര സൂചികകളില്‍ ഒമാ​െന്‍റ സ്​ഥാനം ഉയര്‍ത്തുന്നതുമായിരിക്കുമെന്ന്​ മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here