കോവിഡ് വ്യാപന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാനൊരുങ്ങി ഒമാൻ. ഒമാൻ സുപ്രീം കമ്മിറ്റിയാണ് ഇക്കാര്യമറിയിച്ചത്. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്‌കാരം(Jumua prayers) നിര്‍ത്തിവെച്ചു. സര്‍ക്കാര്‍ ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാര്‍ മാത്രമായി പരിമിതപ്പെടുത്തി. കൂടാതെ സമ്മേളനങ്ങളും പ്രദർശനങ്ങളും പൊതുപരിപാടികൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അതേസമയം മസ്ജിദുകളില്‍ അഞ്ച് നേരത്തെ നിസ്‌കാരം തുടരും. 50 ശതമാനം പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക.

പള്ളികളില്‍ ഔഖാഫ് മതകാര്യ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും നിര്‍ദേശിച്ച മുഴുവന്‍ കൊവിഡ് സുരക്ഷാ മുന്‍കരുതലുകളും പൂര്‍ണ്ണമായി പാലിക്കണമെന്നും സുപ്രീം കമ്മിറ്റി നിര്‍ദേശിച്ചു. പൊതുമേഖലാ ഓഫീസുകളിലും തൊഴിലിടങ്ങളിലും ജീവനക്കാരുടെ എണ്ണം പകുതിയായി കുറക്കണം. ജീവനക്കാരില്‍ 50 ശതമാനം മാത്രം ജോലി സ്ഥലത്തെത്തുകയും ബാക്കി പകുതിപേര്‍ വീട്ടില്‍ ഇരുന്നും ജോലി ചെയ്യണം.

സമ്മേളനങ്ങളും പ്രദര്‍ശനങ്ങളും അടക്കം പൊതുസ്വഭാവമുള്ള എല്ലാ പരിപാടികളും മാറ്റി വെക്കണം. ഇത്തരം പരിപാടികള്‍ നടത്തുകയാണെങ്കില്‍ കാഴ്ചക്കാരില്ലാതെ ആയിരിക്കണം. ഇത്തരം വേദികളിലും കൊവിഡ് വാക്സീനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പടെ മറ്റു മറ്റു മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തണം.റസ്റ്റോറന്റുകള്‍, കഫെകള്‍, കടകള്‍, മറ്റു വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ 50 ശതാമനം പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here