ഈ വര്‍ഷം അവസാനത്തോടെ ജനസംഖ്യയുടെ 70 ശതമാനം ആളുകള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം അണ്ടര്‍സെക്രട്ടറിയും സുപ്രീം കമ്മിറ്റി അംഗവുമായ ഡോ. മുഹമ്മദ് ബിന്‍ സൈഫ് അല്‍ ഹൊസാനി ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ അറിയിച്ചു. 300 ശതമാനം പേര്‍ക്കും ജൂണ്‍ അവസാനത്തോടെ തന്നെ വാക്‌സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്.

സൂചനകള്‍ പ്രകാരം ഈ വര്‍ഷം അവസാനത്തോടെ ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യങ്ങള്‍ക്കിടയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഒരു ഹെല്‍ത്ത് പാസ്‌പോര്‍ട്ടിനെക്കുറിച്ചും ആലോചനയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് വാക്‌സിന്‍ ഡോസുകള്‍ക്കിടയിലെ ഇടവേള പത്ത് ആഴ്ചകളാക്കി കൂട്ടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here