കോവിഡിന്റെ ഏറ്റവും പുതിയ വകഭേദം ഓമിക്രോൺ കൂടുതൽ രാജ്യങ്ങളിലേക്ക് അതിവേഗത്തിൽ വ്യാപിക്കുകയാണെന്ന് റിപ്പോർട്ടുകൾ. ഇറ്റലി, ഓസ്‌ട്രേലിയ, ഡെന്മാര്‍ക്ക്, നെതര്‍ലാന്‍ഡ്‌സ് എന്നീ രാജ്യങ്ങളില്‍ കൂടിയാണ് പുതിയ വകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്. അമേരിക്ക, ജര്‍മനി, ബ്രിട്ടന്‍, ഇസ്രായേല്‍ എന്നീ രാജ്യങ്ങളില്‍ നേരത്തെതന്നെ ഈ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. നെതര്‍ലാന്‍ഡ്‌സില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ 13 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ബ്രിട്ടനില്‍ മൂന്ന് പേര്‍ക്ക് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

വൈറസിന്റെ പ്രഭാകേന്ദ്രം ദക്ഷിണാഫ്രിക്കയെന്നാണ് കരുതപ്പെടുന്നത്. ഇവിടെ നിന്നുള്ളവര്‍ക്ക് കൂടുതല്‍ രാജ്യങ്ങള്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇസ്രായേല്‍ അതിര്‍ത്തികള്‍ അടച്ചു. ദക്ഷിണാഫ്രിക്ക ഉള്‍പ്പെടെ ഏഴോളം ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ജി.സി.സി രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here