അജ്മാൻ: ജീവകാരുണ്യ, സംസ്കാരിക രംഗത്ത് ഏറേ ശ്രദ്ധേയമായ സംഭാവനകൾ നൽകിവരുന്ന യു.എ.ഇയിലെ വനിതകളുടെ കൂട്ടായ്മയായ പത്തേമാരി തണൽ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ജോലി തേടി യു.എ.ഇൽ എത്തുന്ന സ്ത്രീകളുടെ നിരവധി വരുന്ന വിഷയങ്ങളിൽ കൃത്യമായ ഇടപെടലുകൾ നടത്തി വരുന്ന പത്തേമാരി തണൽ കൂട്ടായ്മ തൊഴിൽ മേഖലയിൽ സ്ത്രീകൾ നേരിടുന്ന ചൂക്ഷണങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും, പ്രവാസ മേഖലയിൽ സ്ത്രീകൾക്ക് അർഹമായ സമൂഹികവും, സാംസ്കാരികവുമായ ഉന്നമനത്തിനായി പ്രയത്നിക്കുകയും ചെയ്യുന്നു. അജ്മാൻ ഇന്ത്യൻ സോഷ്യൽ സെന്ററിൽ വെച്ച് സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾക്ക് സോഷ്യൽ സെന്റർ പ്രസിഡന്റ് മുഹമ്മദ് ജാസിം അധ്യക്ഷത വഹിച്ചു,  സലാം പാപ്പിനിശ്ശേരി മുഖ്യ അതിഥിയായിരുന്നു, യു.എ.ഇ സ്വദേശി ലോയി അബുഅംറ വിശിഷ്ട അതിഥിയായി പങ്കെടുത്തു, സമൂഹിക പ്രവർത്തനങ്ങൾക്ക് ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഡോ. ഷിജി അന്ന ജോസഫിന് വുമൻ ഓഫ് ദി ഇയർ അവാർഡ്, ഗൾഫ് മാധ്യമം റിപ്പോർട്ടർ സലീം നൂറിന് മാധ്യമം അവാർഡ്, സമൂഹിക പ്രവർത്തകൻ സാദിഖ് ചൂലൂരിന് ബെസ്റ്റ് സോഷ്യൽ വർക്കർ അവാർഡ് നൽകിയും യോഗം ആദരിച്ചു. ജോലി നഷ്ടപ്പെട്ട് ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർക്കുള്ള സൗജന്യ വിമാന ടിക്കറ്റുകൾ സലീം പാപ്പിനിശ്ശേരി കൈമാറി. പ്രോഗ്രാം കോർഡിനേറ്റർ മുരളി പണിക്കർ നേതൃത്വം നൽകി.

അഖിൽ ദാസ് ഗുരുവായൂർ അധ്യക്ഷത വഹിച്ചു, ശ്രീമതി സതി സ്വാഗതവും,  ബിന്ധു നായർ നന്ദിയും രേഖപ്പെടുത്തി, അഡ്മിന്മാരായ അംബിക, രാധാവിജയൻ, സുജാത എന്നിവർ ആശംസകൾ നേർന്നു.

LEAVE A REPLY

Please enter your comment!
Please enter your name here