e678ti

ബഹ്റൈനില്‍ കോവിഡ് ബാധിച്ച്‌ ഒരു മരണം കൂടി സ്ഥിരീകരിച്ചു . 51 വയസ്സുള്ള ബഹ്‌റൈന്‍ സ്വദേശിയായ വനിതയാണ് മരിച്ചത്. ഇവര്‍ക്ക് കോവിഡ് രോഗബാധക്ക് മുമ്ബേ മറ്റ് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചുള്ള മരണം രണ്ടായി.

അതേസമയം ബഹ്​റൈനില്‍ കോവിഡ്​ -19 ബാധിച്ച്‌​ ചികിത്സയിലായിരുന്നവരില്‍ 24 പേര്‍കൂടി രോഗ മുക്​തി നേടി. ഇതുവരെ 149 പേരാണ്​ രാജ്യത്ത്​ സുഖം പ്രാപിച്ചത്​. അതിനിടെ, 23 പേര്‍ക്കുകുടി രോഗം സ്​ഥിരീകരിച്ചു.

നിലവില്‍ 183 പേരാണ്​ ചികിത്സയിലുള്ളത്​. ഇവരില്‍ നാല്​ ​പേരുടെ നില ഗുരുതരമാണ്​. മറ്റുള്ളവരുടെ ആരോഗ്യനില തൃപ്​തികരമാണെന്ന്​ ആരോഗ്യമന്ത്രാലയം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here