കോവിഡ് ആദ്യതരംഗത്തിനും ലോക്ക് ഡൗണിനും പിന്നാലെ തിയറ്ററുകളിലെത്തി സൂപ്പര്‍ ഹിറ്റ് ആയി മാറിയ ക്രൈം ത്രില്ലര്‍ ചിത്രം ‘ഓപ്പറേഷന്‍ ജാവ’ ബോളിവുഡിലേക്ക്. ചിത്രത്തിന്റെ റീമേക്ക്, ഡബ്ബിംഗ് അവകാശങ്ങളുടെ വില്‍പ്പനയാണ് നടന്നത്. മലയാളം ഒറിജിനല്‍ ഒരുക്കിയ തരുണ്‍ മൂര്‍ത്തി തന്നെയാവും റീമേക്കിന്റെയും സംവിധാനം.

തരുണ്‍ മൂര്‍ത്തി തന്നെ തിരക്കഥയും ഒരുക്കിയിരിക്കുന്ന ചിത്രം പൊലീസിലെ സൈബര്‍ ക്രൈം വിഭാഗത്തിനു മുന്നിലെത്തിയ ഒരു യഥാര്‍ഥ പൈറസി കേസിനെ അധികരിച്ചാണ്. ഷൈന്‍ ടോം ചാക്കോ, ബിനു പപ്പു, അലക്‌സാണ്ടര്‍ പ്രശാന്ത്, വിനീത കോശി, വിനായകന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഫൈസ് സിദ്ദിഖ് ആയിരുന്നു ഛായാഗ്രഹണം. ജേക്‌സ് ബിജോയ് സംഗീതവും. വലിയ പ്രീ-റിലീസ് പബ്ലിസിറ്റി ഇല്ലാതെ എത്തിയ ചിത്രം മൗത്ത് പബ്ലിസിറ്റിയിലൂടെ പതിയെ പ്രേക്ഷകശ്രദ്ധയിലേക്ക് എത്തുകയായിരുന്നു. പ്രധാന സെന്റുകളില്‍ 75 ദിവസം കളിച്ചതിനു ശേഷമാണ് ചിത്രം പ്രദര്‍ശനം അവസാനിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here