സന്ദർശകരുടെ ഇഷ്ടയിടമായ ലൂവ്ര് അബുദാബി മ്യൂസിയത്തിൽ സൗജന്യമായി സായാഹ്നമാസ്വദിക്കാൻ അവസരം. പ്രധാന മിനാരത്തിന് കീഴിലെ വെള്ളക്കെട്ടിനോട് ചേർന്നുള്ള പടികളിൽ അസ്തമയത്തിന്റെ മനോഹര ദൃശ്യം കാണാൻ ആർക്കുമെത്താം. അതിനായി ടിക്കറ്റോ, പ്രത്യേക റിസർവേഷനോ ആവശ്യമില്ലെന്ന് ലൂവ്ര് അറിയിച്ചു.

എന്നാൽ ബുധനാഴ്ചകളിൽ വൈകുന്നേരം ആറര മുതൽ ഒമ്പത് മണിവരെ മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. നിർമാണത്തിലെ പ്രത്യേകതകൾ കൊണ്ട് ഇതിനകം ലോകശ്രദ്ധ നേടുകയും നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കുകയും ചെയ്ത മ്യൂസിയത്തിന്റെ മേൽക്കൂരയുടെ കാഴ്‌ചകളടക്കമുള്ളവ ഇവിടെയെത്തിയാൽ കാണാം. സൂര്യപ്രകാശത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിയാണ് ഇതിന്റെ നിർമാണം.

ഇതോട് ചേർന്നുള്ള തുറസായ അകത്തളത്തിൽ വെറുതെ കാഴ്‌ചകൾ കണ്ടിരിക്കുകയോ യോഗ ചെയ്യുകയോ ഒക്കെയാവാമെന്ന് മ്യൂസിയം സന്ദർശകരോട് പറയുന്നു. മ്യൂസിയത്തിലെ ആർട്ട് ലോഞ്ചിലും വേറിട്ട വസ്തുക്കൾ ലഭിക്കുന്ന സ്റ്റാളിലേക്കും സൗജന്യ പ്രവേശനമനുവദിക്കും. ആളുകളുടെ ശാരീരിക മാനസിക പിരിമുറുക്കം കുറക്കുകയെന്ന ലക്ഷ്യത്തോടെ യോഗ ക്ലാസുകളും ഇവിടെ ആരംഭിച്ചിരുന്നു. 90 ദിർഹമാണ് ഫീസ് നിരക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here