അബുദാബി ബിഗ് ടിക്കറ്റിലൂടെ ഇനി സ്വര്‍ണം നേടാന്‍ അവസരം. യു.എ.ഇയില്‍ താമസിക്കുന്നവരാണ് നിങ്ങളെങ്കില്‍, ബിഗ് ടിക്കറ്റിന്റെ 2+1 ടിക്കറ്റ് ഓഫറില്‍ നിശ്ചിത സമയത്തിനുള്ളില്‍ ടിക്കറ്റ് വാങ്ങുകയാണെങ്കില്‍ 100 ഗ്രാം സ്വര്‍ണം സ്വന്തമാക്കാനുള്ള അവസരമാണ് വന്നിരിക്കുന്നത്. നവംബര്‍ 12 വെളുപ്പിനെ 12 മണി മുതല്‍ നവംബര്‍ 14 രാത്രി 11.59 വരെയുള്ള സമയത്തിനുള്ളില്‍ ടിക്കറ്റ് വാങ്ങുന്നവര്‍ക്കാണ് 100 ഗ്രാം 24 കാരറ്റ് ഗോള്‍ഡ് ബാര്‍ സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുക.

ഈ കാലയളവില്‍ ബിഗ് ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് ഇലക്ട്രോണിക് നറുക്കെടുപ്പ് വഴി 100 ഗ്രാം സ്വര്‍ണം സ്വന്തമാക്കാം. ഇത്തരത്തില്‍ നറുക്കെടുപ്പില്‍ തെരഞ്ഞെടുക്കുന്ന 12 ഭാഗ്യവാന്‍മാര്‍ക്കാണ് 100 ഗ്രാം വീതമുള്ള 24 കാരറ്റ് സ്വര്‍ണം ലഭിക്കുന്നത്. www.bigticket.ae എന്ന വെബ്സൈറ്റ് വഴിയോ അല്ലെങ്കില്‍ അബുദാബി ഇന്റര്‍നാഷണ്‍ എയര്‍പോര്‍ട്ടിലെ മൂന്നാം ടെര്‍മിനലിലും അല്‍ ഐന്‍ വിമാനത്താവളത്തിലും പ്രവര്‍ത്തിക്കുന്ന സ്റ്റോര്‍ കൗണ്ടറുകള്‍ വഴി നേരിട്ടോ ടിക്കറ്റുകള്‍ വാങ്ങാമെന്നും സംഘാടകര്‍ അറിയിച്ചു.

ഇന്ത്യന്‍ സ്വദേശികള്‍ ഈ നറുക്കെടുപ്പില്‍ വലിയ താല്‍പര്യം കാണിക്കുന്നവരാണ്. അതുകൊണ്ടുതന്നെ കൂടുതല്‍ ഇന്ത്യക്കാരെ ആകര്‍ഷിപ്പിക്കാന്‍ വേണ്ടിയാണ് ഈ നീക്കമെന്നാണ് സൂചന. മലയാളികളുള്‍പ്പെടെയുള്ള നിരവധി ഇന്ത്യന്‍ പൗരന്മാര്‍ക്ക് കോടികളുടെ വിജയം സമ്മാനിച്ച നറുക്കെടുപ്പാണ് അബുദാബി ബിഗ് ടിക്കറ്റ്.

LEAVE A REPLY

Please enter your comment!
Please enter your name here