ജൂണില്‍ നടക്കുന്ന കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പന്തുതട്ടാനായി കോപ്പ അധികൃതര്‍ ഇന്ത്യയെ ബന്ധപ്പെട്ടെന്ന് അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷന്‍ സ്ഥിരീകരിച്ചു. കോവിഡ് കാരണം ഈ വര്‍ഷത്തേക്ക് മാറ്റിവെച്ച കോപ അമേരിക്ക ടൂര്‍ണമെന്റിന് ജൂണ്‍ 11മുതലാണ് കിക്കോഫ്. അര്‍ജന്റീനയും കൊളംബിയയുമാണ് ആതിഥേയര്‍. അതിഥി ടീമുകളായി കോപ്പ അമേരിക്കയില്‍ പങ്കെടുക്കാനിരുന്ന ആസ്‌ട്രേലിയും ഖത്തറും പിന്‍മാറിയതോടെയാണ് ഇന്ത്യക്ക് സാധ്യത തെളിഞ്ഞത്.

”ഏഷ്യയില്‍ നിന്നും ഖത്തറും ആസ്‌ട്രേലിയയുമാണ് കോപ അമേരിക്കയിലേക്ക് ക്ഷണിക്കപ്പെട്ടിരുന്നത്. മറ്റു തിരക്കുകള്‍ കാരണം ആസ്‌ട്രേലിയ പിന്മാറുകയായിരുന്നു. അതോടെ അധികൃതര്‍ ഇന്ത്യയെ ബന്ധപ്പെട്ടു. നമ്മള്‍ കളിക്കണമെന്ന് അവര്‍ക്ക് ആഗ്രഹമുണ്ട്” -അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് പ്രതികരിച്ചു.

അതേ സമയം ഏഷ്യന്‍ ഫുട്ബാള്‍ ഫെഡറേഷന്‍ ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ ജൂണിലേക്ക് മാറ്റിയതിനാല്‍ ഇന്ത്യ ഇപ്പോഴും തങ്ങളുടെ പങ്കാളിത്തം കോപ അധികൃതര്‍ക്ക് ഉറപ്പ് നല്‍കിയിട്ടില്ല. എന്നാല്‍ ഇന്ത്യന്‍ കോച്ച് ഇഗര്‍ സ്റ്റിമാക് വിളിയില്‍ സന്തോഷത്തിലാണ്. ലയണല്‍ മെസ്സി, നെയ്മര്‍, ലൂയിസ് സുവാരസ്, ജെയിംസ് റോഡ്രിഗസ് അടക്കമുള്ളവരോടൊപ്പം കളിക്കുന്നത് ആവേശകരമാകുമെന്നും വലിയ അനുഭവമാകുമെന്നും കോച്ച് പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here