ജോജു ജോര്‍ജ്ജ്​ നായകനായെത്തുന്ന ‘ഒരു​ താത്വിക അവലോകനം’ ചിത്രത്തിന്‍റെ ഫസ്റ്റ്​ ലുക്ക്​ പോസ്റ്റര്‍ പുറത്ത്​. രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിനു പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രം ഉടന്‍ പ്ര​ദര്‍ശനത്തിനെത്തും. അഖില്‍ മാരാരാണ് ചിത്രത്തിന്‍റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.

യോഹന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഡോക്ടര്‍ ഗീ വര്‍ഗീസ് യോഹന്നാനാണ്​ നിര്‍മാണം. നിരഞ്ജ് രാജു, അജു വര്‍ഗീസ്, ഷമ്മി തിലകന്‍, മേജര്‍ രവി, പ്രേംകുമാര്‍, മാമുക്കോയ, ബാലാജി ശര്‍മ്മ, വിയാന്‍, ജയകൃഷ്ണന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here