യുഎഇ യിൽ കഴിഞ്ഞമാസം ഒരുലക്ഷത്തിലേറെ സൈബർ ആക്രമണ നീക്കങ്ങൾ തകർത്തതായി ടെലികമ്യൂണിക്കേഷൻസ് റഗുലേറ്ററി അതോറിറ്റി (ട്രാ). വിവിധതലങ്ങളിലുള്ള 1,03,408 ആക്രമണങ്ങൾ നേരിടേണ്ടിവന്നു. ഇ മെയിലുകൾ ഹാക്ക് ചെയ്യാനും സൈറ്റുകളിൽ നുഴഞ്ഞുകയറാനും ശ്രമങ്ങൾ നടന്നു. കോവിഡ് പശ്ചാത്തലത്തിൽ സൈബർ ആക്രമണങ്ങൾ വർധിച്ചതായാണു റിപ്പോർട്ട്. ഈ വർഷം ഫെബ്രുവരിക്കു ശേഷം 600% വർധനയുണ്ടായി.

ഇ മെയിൽ ഹാക്ക് ചെയ്യുക, ചില ലിങ്കുകളിലേക്ക് ആകർഷിച്ച് ചതിയിൽപ്പെടുത്തുക തുടങ്ങിയ പ്രവണതകൾ കൂടി. ഇത്തരം ലിങ്കുകൾ തുറക്കുകയോ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈമാറുകയോ അരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here