ഓക്സ്ഫഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ച കോവിഡ് വാക്സീന്‍ 2021 ഫെബ്രുവരി മുതല്‍ ഇന്ത്യയില്‍ ലഭ്യമാക്കുമെന്നു ഇന്ത്യയിലെ വാക്സീന്‍ നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദര്‍ പുനെവാല. ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും വയോധികര്‍ക്കുമാകും മുന്‍ഗണന. 2021 ഏപ്രില്‍ മുതലാകും പൊതുജനങ്ങള്‍ക്ക് ലഭ്യമാകുക. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റ് 2020ല്‍ സംസാരിക്കുമ്ബോഴാണ് അദര്‍ പുനെവാലയുടെ പ്രഖ്യാപനം. അന്തിമ പരീക്ഷണങ്ങള്‍ക്കും അനുമതിക്കും ശേഷമാകും നടപടി.

പരമാവധി 5-6 യുഎസ് ഡോളറിന് ഒരു ഡോസ് വാക്സീന്‍ ലഭ്യമാക്കാനാണ് ശ്രമിക്കുന്നത്. ഒരാള്‍ക്ക് ആവശ്യമായ രണ്ട് ഡോസ് വാക്സീന്‍ പരമാവധി ആയിരം രൂപയ്ക്ക് ലഭ്യമാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. വാക്സീന്‍ വന്‍തോതില്‍ വാങ്ങുന്നതിനാല്‍ പിന്നീട് 3-4 ഡോളറിന് നല്‍കാന്‍ കഴിഞ്ഞേക്കും. കുട്ടികള്‍ക്കുള്ള വാക്സീനുള്ള കാത്തിരിപ്പ് നീളും. കുട്ടികളില്‍ യാതൊരു തരത്തിലും പ്രതികൂലമായി പ്രവര്‍ത്തിക്കില്ലെന്നു ഉറപ്പ് വരുത്തിയതിനു ശേഷം മാത്രമാകും വാക്സീന്‍ ലഭ്യമാക്കുകയെന്നും അദര്‍ പുനെവാല പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here