ഓക്സ്ഫോർഡ് ​ സര്‍വകലാശാല വികസിപ്പിച്ച കോവിഡ്​ പ്രതിരോധ വാക്​സിന്റെ പരീക്ഷണം ഇന്ത്യയില്‍ പുനഃരാരംഭിക്കാന്‍ സെറം ഇന്‍സ്​റ്റിറ്റ്യൂട്ടിന് അനുമതി. ​പ്രത്യേക നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട്​ ​വാക്​സിന്‍ പരീക്ഷണം പുനഃരാരംഭിക്കാമെന്ന്​ ​ ഡ്രഗ്​ കണ്‍ട്രോളര്‍ ജനറല്‍ ഓഫ്​ ഇന്ത്യ (ഡി.സി.ജി.ഐ) അറിയിച്ചു. വാക്​സിന്‍ പരീക്ഷിച്ച ഒരു വ്യക്തിയില്‍ പാര്‍ശ്വഫലങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഓക്സ്ഫോർഡ് ​ സര്‍വകലാശാല പരീക്ഷണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. തുടര്‍ന്ന്​ സെറം ഇന്‍സ്​റ്റിറ്റ്യൂട്ടിനോടും പരീക്ഷണം നിര്‍ത്തിവെക്കാന്‍ ഡി.സി.ജി.ഐ നിര്‍ദേശിക്കുകയായിരുന്നു.

സ്‌ക്രീനിംഗ് സമയത്ത് കൂടുതല്‍ ശ്രദ്ധ നല്‍കുക, പരീക്ഷണത്തിന്​ സമ്മതം നല്‍കുന്നവര്‍ക്ക്​ കൂടുതല്‍ വിവരങ്ങള്‍ നല്‍കുക, പരീക്ഷണത്തിലെ പ്രതികൂല സാഹചര്യങ്ങളെ കുറിച്ച്‌​ നിരീക്ഷണം നടത്തുകയും തുടര്‍പഠനങ്ങള്‍ നടത്തുകയും ചെയ്യണം തുടങ്ങിയ നിര്‍ദേശങ്ങള്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്​ നല്‍കിയിട്ടുണ്ട്​. പ്രതികൂല സാഹചര്യം കൈകാര്യം ചെയ്യുന്നതിനുള്ള പ്രോട്ടോക്കോള്‍ അനുസരിച്ച്‌ ഉപയോഗിക്കുന്ന മരുന്നുകളുടെ വിശദാംശങ്ങള്‍ ഡി.സി.ജി.ഐയുടെ ഓഫീസില്‍ സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here