മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോയായി ടോവിനോ എത്തുന്നത്‌ കാണാൻ കാത്തിരിക്കുകയാണ്‌ പ്രേക്ഷകർ. എന്നാൽ മിന്നൽ മുരളിക്ക്‌ മുന്നേ തരംഗമാക്കുകയാണ്‌ പൈലോ എന്ന മലയോര കർഷകൻ സൂപ്പർ ഹീറോയായി എത്തിയ ‘പൈലോ ക്യാൻ’ ഹ്രസ്വചിത്രം.

ഒരു മലയോരഗ്രാമത്തിലെ കര്‍ഷകനായ പൈലോയുടെ ജീവിതത്തില്‍ നടക്കുന്ന സംഭവവികാസങ്ങളാണ് ഈ കൊച്ചു ചിത്രം പറയുന്നത്‌.നാട്ടുകാരുടെയും വീട്ടുകാരുടെയും പ്രിയങ്കരനായ ചാച്ചി എന്ന്‌ വിളിക്കുന്ന പൈലോ. ചാച്ചിയ്ക്ക് ഒരിക്കല്‍ അമാനുഷിക ശക്തി ലഭിക്കുന്നു. പിന്നീട് അത് ചാച്ചി തിരിച്ചറിഞ്ഞതോടെ നടക്കുന്ന സംഭവ വികാസങ്ങളാണ്‌ പൈലോ ക്യാൻ. ബിപിന്‍ ആന്റണി സംവിധാനം ചെയ്‌ത ഈ സിനിമയില്‍ മാര്‍ട്ടിന്‍ മാത്യുവാണ് ക്യാമറ ചെയ്‌തത് എഡിറ്റര്‍ ഷൈജാസ് കെ എം, അരവിന്ദ് മഹാദേവന്‍ ആണ് സംഗീതം. ഒരു ലക്ഷം രൂപയായിരുന്നു സിനിമയുടെ നിര്‍മാണ് ചെലവ്.

LEAVE A REPLY

Please enter your comment!
Please enter your name here