ഇംഗ്ലണ്ട് പൗരത്വത്തിനായി ആമിര്‍ അപേക്ഷ സമര്‍പ്പിച്ചതോടെയാണ് പാകിസ്താന് ജേഴ്സിയിലുള്ള ആമിറിന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയര്‍ അവസാനിച്ചെന്ന് ഉറപ്പായത്. ആമിറിന് യുകെ പൗരത്വം അനുവദിക്കുകയാണെങ്കില്‍ ഒരുപക്ഷെ ഏതാനും വര്‍ഷങ്ങള്‍ക്കപ്പുറം ആമിര്‍ ഇംഗ്ലണ്ട് ടീമില്‍ കളിക്കുന്ന കാലവും വിദൂരമാവില്ല.
നിലവില്‍ കുടുംബത്തോടൊപ്പം ലണ്ടനിലാണ് ആമിര്‍ താമസിക്കുന്നത്. ഐപിഎല്‍ ഉള്‍പ്പെടെ വിവിധ ഫ്രാഞ്ചൈസി ലീഗുകളില്‍ കളിക്കാനാണ് ആമിര്‍ ലക്ഷ്യമിടുന്നത്.