ചരിത്ര പുരുഷനായ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥപറയുന്ന പത്തൊന്‍പതാം നൂറ്റാണ്ട് എന്ന തന്‍്റെ പുതിയ സിനിമയിലെ ലെ നായകനായ സിജു വില്‍സണും, നായിക കയാദുവും മലയാളത്തിന്‍റെ അഭിമാനമായി മാറുമെന്ന് വിനയന്‍ പറയുന്നു. ചിത്രത്തെക്കുറിച്ച്‌ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ച വിനയന്റെ വിലയിരുത്തല്‍ ഇങ്ങനെയാണ്

“19-ാം നൂറ്റാണ്ടില്‍ കേരളത്തിലെ സ്ത്രീകള്‍ അനുഭവിച്ച അവഗണനയും, അപമാനവും സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത വിധം ഹീനമായിരുന്നു..
നവോത്ഥാന നായകരായ ശ്രീനാരായണ ഗുരുവിനും, ചട്ടമ്ബി സ്വാമികള്‍ക്കും, അയ്യന്‍കാളിക്കും ഒക്കെ മുന്നേ അതി സാഹസികനായ ഒരു പോരാളി ഈ ക്രൂരതക്കെതിരെ തന്‍െറ പടവാളുയര്‍ത്തിയിരുന്നു. ആ നായകന്‍െറയും അദ്ദേഹത്തേപ്പോലെ തന്നെ വീറോടും വാശിയോടും സ്ത്രീകളുടെ മാനത്തിനായി പോരാടിയ ഒരു നായികയുടെയും കഥ പറയുന്ന സിനിമയാണ് “പത്തൊന്‍പതാം നൂറ്റാണ്ട്”. ഇതിലെ നായകന്‍ സിജു വില്‍സണ്‍ ഈ ചിത്രത്തോടെ മലയാള സിനിമയുടെ താരസിംഹാസനത്തില്‍ എത്തും എന്നു ഞാന്‍ പറഞ്ഞിരുന്നു. അതുപോലെ തന്നെ “പത്തൊന്‍പതാം നുറ്റാണ്ടി”ലെ നായിക കയാദുവും ഒരഭിനേത്രി എന്ന നിലയില്‍ മലയാളത്തിന്‍െറ അഭിമാന താരമായിമാറും..

ഇന്നു മലയാളത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഏറ്റവും വലുതും ചെലവേറിയതുമായ ഈ സിനിമയില്‍,നിങ്ങടെ മനസ്സിനെ മഥിക്കുന്ന ചരിത്ര കഥാ മുഹൂര്‍ത്തങ്ങളും, രംഗങ്ങളും ആകര്‍ഷകമായി ഒരുക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here