മലയാള സിനിമ പ്രേക്ഷകര്‍ക്ക് ഒരുപക്ഷേ മറക്കാനാവാത്ത, മനസ്സില്‍ എന്നും തങ്ങിനില്‍ക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് പവിത്രം. 90 കളിലെ ടി.കെ രാജീവ് മാജിക് എന്നൊക്കെ പറയാം. 1994-ല്‍ പി ബാലചന്ദ്രന്റെ തിരക്കഥയില്‍ ടികെ രാജീവ് കുമാറാണ് ചിത്രം സംവിധാനം ചെയ്തത്. 1994 ഫെബ്രുവരി 4 ന് പുറത്തിറങ്ങിയ ചിത്രം വന്‍ വിജയമായിരുന്നു കൈവരിച്ചത്. ചിത്രം പുറത്തിറങ്ങി 27 വര്‍ഷം കഴിയുമ്ബോഴും ഇന്നും പ്രേക്ഷകരുടെ ഇടയില്‍ ചേട്ടച്ഛനും മീനാക്ഷിയും ചര്‍ച്ചാ വിഷയമാണെന്നുള്ളത് നിസംശയം പറയാം.

എന്നാല്‍ ഇപ്പോഴിതാ പവിത്രം പുറത്തിറങ്ങി 27 വര്‍ഷം പിന്നിടുന്ന ഈ വേളയില്‍ വീണ്ടും മീനാക്ഷിയും ചേട്ടച്ഛനും കണ്ടുമുട്ടിയിരിക്കുകയാണ്. അതേസമയം, സംവിധായകന്‍ ടി.കെ രാജീവ് കുമാറിന്റെ സാന്നിധ്യത്തില്‍ തന്നെ ആയിരുന്നു ഈ കൂടിക്കാഴ്ച. എന്നാല്‍, ഈ കണ്ടുമുട്ടല്‍ അവിസ്മരണീയമായ അനുഗ്രഹമെന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. മാത്രമല്ല താരങ്ങളുടെ ചിത്രങ്ങള്‍ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

മലയാള സിനിമയുടെ താര സംഘടനയായ അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിയിലായിരുന്നു ചേട്ടച്ഛനും മീനാക്ഷിയും കണ്ടുമുട്ടിയത്. സിനിമയുടെ പേര് പോലെ തന്നെ പവിത്രമായ ബാന്ധത്തിന്റെ കഥയാണ് ചിത്രവും പറഞ്ഞത്. കൂടാതെ മോഹന്‍ലാല്‍ ചേട്ടച്ഛന്‍ ആയപ്പോള്‍ വിന്ദുജ മേനോനാണ് മീനാക്ഷിയായി ചിത്രത്തിലെത്തിയത്. ഹിറ്റ് ചിത്രമായ പവിത്രത്തിന്റെ 27ാം വര്‍ഷികം ആരാധകര്‍ ആഘോഷിക്കവെയാണ് താരങ്ങളുടെ ഒന്നിച്ചുള്ള കണ്ടുമുട്ടല്‍. മാത്രമല്ല ചിത്രം പ്രേക്ഷകരുടെ ഇടയില്‍ വൈറലായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here