ദുബൈയിലേക്ക് യാത്ര ചെയ്യുന്നവർക്ക് 48 മണിക്കൂറിനിടെ നടത്തിയ പി.സി.ആര്‍ പരിശോധനാ ഫലം നിര്‍ബന്ധം. ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾക്ക് ഈ നിബന്ധന ബാധകമാണ്. ദുബായ് വഴി ട്രാൻസിറ്റ് യാത്ര നടത്തുന്ന യാത്രക്കാർക്കും ഈ നിബന്ധന ബാധകമാണ്. എമിരേറ്റ്സ് എയർലൈനാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയിരിക്കുന്നത്. ഇന്ത്യയെ കൂടാതെ ബംഗ്ലാദേശ്, ഈജിപ്ത്, ഇന്തോനേഷ്യ, ലെബനാന്‍, പാകിസ്ഥാന്‍, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, സുഡാന്‍, യു.കെ, വിയറ്റ്‌നാം, സാംബിയ എന്നീ രാജ്യങ്ങളെയാണ് 48 മണിക്കൂറിനിടെയുള്ള കൊവിഡ് പരിശോധനാ ഫലം ആവശ്യമായ രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. പരിശോധനാ ഫലത്തില്‍ ക്യു.ആര്‍ കോഡ് ഉണ്ടായിരിക്കണം എന്നും നിർദേശമുണ്ട് .

LEAVE A REPLY

Please enter your comment!
Please enter your name here