അബുദാബിയില്‍ വിദ്യാര്‍ഥികള്‍ക്ക് പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാക്കി. 12 വയസിന് മേല്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ നിശ്ചിത കാലയളവില്‍ തുടര്‍ച്ചയായി പരിശോധനക്ക് വിധേയമാകണം. സ്കൂളില്‍ പ്രവേശിക്കാന്‍ രക്ഷിതാക്കള്‍ക്കും പി.സി.ആര്‍ ഫലം നിര്‍ബന്ധമാകും.

സ്കൂളിന് അനുവദിക്കുന്ന പരിശോധന കേന്ദ്രങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് പി.സി.ആര്‍ പരിശോധന സൗജന്യമായിരിക്കും. മറ്റു കേന്ദ്രങ്ങളില്‍ പരിശോധനക്ക് പണം നല്‍കേണ്ടിവരും. സ്കൂളിന് അനുവദിച്ച കേന്ദ്രം ഏതാണെന്ന് അറിയാന്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും സ്കൂള്‍ അധികൃതരുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു. ഭിന്നശേഷിക്കാരായി വിദ്യാര്‍ഥികള്‍ക്ക് പരിശോധന ആവശ്യമില്ല. അധ്യാപകര്‍ 14 ദിവസം കൂടുമ്ബോള്‍ പരിശോധന നടത്തണം.

LEAVE A REPLY

Please enter your comment!
Please enter your name here