യു.എസ്. സെനറ്റിന്റെ ഇംപീച്ച്‌മെന്റ് ഒഴിവാക്കി ട്രംപിനെ കുറ്റവിമുക്തനാക്കിയ റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയിലെ സെനറ്റര്‍മാരെ ഭീരുക്കളെന്ന് വിശേഷിപ്പിച്ചു ഹൗസ് കീപ്പര്‍ നാന്‍സി പെലോസി. ട്രംപ് അധികാരം ഒഴിയുന്നതിനു മുമ്ബ് യു.എസ് സെനറ്റില്‍ ട്രംപിന്റെ ഇംപീച്ച്‌മെന്റ് നടപടികളെ മനപൂര്‍വം താമസിപ്പിച്ച മിച്ച്‌ മെക്കോണലിനെയും പെലോസി നിശിതമായി വിമര്‍ശിച്ചു.

യു.എസ്. ഹൗസ് ട്രംപിനെതിരെയുള്ള ഇംപീച്ച്‌മെന്റ് പ്രമേയം ജനുവരി 13-നു തന്നെ 44 നെതിരെ 56 വോട്ടുകള്‍ക്ക് പാസ്സാക്കിയിരുന്നു.ജനുവരി 20 – ന് മുമ്ബ് പ്രമേയം സെനറ്റില്‍ വന്നിരുന്നുവെങ്കില്‍ മുന്‍ പ്രസിഡന്റ് എന്ന വാദഗതി ഒഴിവാക്കാമായിരുന്നുവെന്നും പെലോസി കൂട്ടിച്ചേര്‍ത്തു. ഇന്ന് നടന്ന വോട്ടെടുപ്പില്‍ റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയില്‍ നിന്നും 7 പേരെ അടര്‍ത്തിയെടുക്കുവാന്‍ കഴിഞ്ഞതായും പെലോസി പറഞ്ഞു.

യു.എസ്. ഹൗസില്‍ ട്രംപിനെ ഇംപീച്ച്‌ ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും വാദിച്ച മിച്ച്‌ മെക്കോണല്‍ യു.എസ് സെനറ്റിലും ഇതാവര്‍ത്തിച്ചെങ്കിലും ജനുവരി 6 – ന് നടന്ന അക്രമപ്രവര്‍ത്തനങ്ങളില്‍ ട്രംപിന്റെ ധാര്‍മ്മിക ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിയുവാന്‍ കഴിയുകയില്ലെന്നും ക്രിമിനല്‍ നടപടികളെ ട്രംപിന് അഭിമുഖീകരിക്കേണ്ടിവരുമെന്നും മിച്ച്‌ മെക്കോണല്‍ അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here