പെറുവിലെ ഇടക്കാല പ്രസിഡന്റ് മാനുവല്‍ മെറീനോ രാജിവെച്ചു. മെറീനോക്കെതിരായ പ്രതിഷേധത്തിനിടെ രണ്ട് പേര്‍ കൊല്ലപ്പെട്ട പൊലീസ് നടപടിക്ക് പിന്നാലെയാണ് രാജി. ഒരാഴ്ച മാത്രമാണ് ഇടക്കാല പ്രസിഡന്റ് അധികാരത്തിലിരുന്നത്. കഴിഞ്ഞ ദിവസം അദ്ദേഹത്തിനെതിരെ നടന്ന പ്രക്ഷോഭത്തിനു നേര്‍ക്കുണ്ടായ പൊലീസ് നടപടിയില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയായിരുന്നു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

നൂറ്റാണ്ടിലെ ഏറ്റവും മോശമായ സാമ്ബത്തിക സ്ഥിതിയിലൂടെ കടന്ന് പോകുകയും, കോവിഡ് പ്രതിസന്ധി രൂക്ഷമാകുകയും ചെയ്യുന്നതിനിടെയാണ് രാജ്യത്തെ പുതിയ സംഭവവികാസങ്ങള്‍. ആരാണ് അടുത്ത പ്രസിഡന്റ് ആവുക എന്ന ചര്‍ച്ചയിലാണ് തലസ്ഥാനമായ ലിമ.
ഇടതു നിയമസഭാംഗവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ റോസിയോ സില്‍വ-സാന്റിസ്റ്റെബാനെ ഇടക്കാല പ്രസിഡന്റായി നിയമിക്കാന്‍ ഭൂരിപക്ഷ പിന്തുണ തേടിയ ആദ്യ വോട്ടെടുപ്പ് പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് രണ്ടാം വോട്ടെടുപ്പ് ഉടന്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here