ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ അഹമ്മദാബാദില്‍ വെച്ച്‌ നടക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റിന്റെ മുഴുവന്‍ ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. സ്റ്റേഡിയത്തിലെ മുഴുവന്‍ സീറ്റുകളും മത്സര ദിവസം നിറയുമെന്നാണ് ബി.സി.സി.ഐ പ്രതീക്ഷിക്കുന്നതെന്നും സൗരവ് ഗാംഗുലി പറഞ്ഞു.

ഫെബ്രുവരി 24നാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഡേ നൈറ്റ് ടെസ്റ്റ് അഹമ്മദാബാദില്‍ വെച്ച്‌ നടക്കുക. ഇനി മുതല്‍ ഓരോ പരമ്ബരയിലും ഒരു ഡേ നൈറ്റ് ടെസ്റ്റ് ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും സൗരവ് ഗാംഗുലി പറഞ്ഞു.

ക്രിക്കറ്റ് മത്സരം കാണാന്‍ കാണികള്‍ വരുന്നതിന് വേണ്ടി ബി.സി.സി.ഐ കാത്തിരിക്കുകയായിരുന്നെന്നും ആദ്യ ടെസ്റ്റിന് തന്നെ കാണികളെ ഗ്രൗണ്ടില്‍ പ്രവേശിപ്പിക്കാമായിരുന്നെന്നും എന്നാല്‍ തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്റെ നിര്‍ദേശ പ്രകാരം രണ്ടാം ടെസ്റ്റില്‍ കാണികളെ പ്രവേശിപ്പിക്കുകയായിരുന്നെന്നും സൗരവ് ഗാംഗുലി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here