ഇന്ത്യയില്‍ വീണ്ടും പിങ്ക് ബോള്‍ ടെസ്റ്റ് വരുന്നു. ഇംഗ്ലണ്ടിന് എതിരായ ഹൈദരാബാദ് ടെസ്റ്റ് രാത്രിയും പകലുമായി നടത്തുമെന്ന് സൗരവ് ഗാംഗുലി പറഞ്ഞു. ജനുവരിയിലാണ് ഇംഗ്ലണ്ട് സംഘം പരമ്പരക്കായി ഇന്ത്യയിലേക്ക് വരുന്നത്.

അഞ്ച് ടെസ്റ്റുകളാണ് പരമ്ബരയിലുള്ളത്. അതില്‍ അഹമ്മദാബാദ് വേദിയാവുന്ന ടെസ്റ്റ് രാത്രിയും പകലുമായിട്ടാവും നടത്തുക, സിപിഎം എംഎല്‍എ അശോക് ഭട്ടാചാര്യയുടെ ബുക്ക് പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് ഗാംഗുലി പറഞ്ഞു. കോവിഡിന്റെ സാഹചര്യത്തില്‍ ഇംഗ്ലണ്ടിന്റെ ഇന്ത്യാ പര്യടനത്തിന്റെ വേദി യുഎഇയിലേക്ക് മാറ്റിയേക്കുമെന്ന് സൂചനയുണ്ടായിരുന്നു.

എന്നാല്‍ ഇന്ത്യയില്‍ തന്നെ ടൂര്‍ണമെന്റ് നടത്താനാണ് ബിസിസിഐയുടെ നീക്കം. ബയോ ബബിള്‍ ഉള്‍പ്പെടെയുള്ള സാധ്യതകള്‍ പരിഗണിച്ച്‌ ഇന്ത്യയില്‍ വെച്ച്‌ തന്നെ പരമ്ബര നടത്താനാണ് ബിസിസിഐ സാധ്യതകള്‍ പരിശോധിക്കുന്നത്. ചില പ്ലാനുകള്‍ തയ്യാറായി വരുന്നു. എന്നാല്‍ അന്തിമ തീരുമാനത്തിലേക്ക് എത്തിയിട്ടില്ല. ഓസ്‌ട്രേലിയന്‍ പര്യടനമാണ് ഇപ്പോള്‍ മുന്‍പിലുള്ളതെന്നും ഗാംഗുലി പറഞ്ഞു.

ഐപിഎല്ലിന് പിന്നാലെ ടെസ്റ്റ് ഫോര്‍മാറ്റിലേക്ക് മാറാന്‍ കളിക്കാര്‍ക്ക് പ്രയാസം നേരിടില്ലെന്നും ഗാംഗുലി പറഞ്ഞു. ക്വാളിറ്റി താരങ്ങളാണ് ഇവരെല്ലാം. അവര്‍ എല്ലാം നന്നായി കൈകാര്യം ചെയ്യും. ജനുവരിയില്‍ രഞ്ജി ട്രോഫി ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഗാംഗുലി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here