ചൈനയുമായുള്ള 900 കോടി രൂപയുടെ വ്യാപാര ബന്ധം അവസാനിപ്പിക്കുന്നതായി ഹീറോ സൈക്കിള്‍സ്. ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി യുണൈറ്റഡ് സൈക്കിള്‍സ് പാര്‍ട്സ് ആന്റ് മാനുഫാക്ചറേഴ്സ് അസോസിയേഷന് (യു.സി.പി.എം.എ) അംഗങ്ങള്‍ക്ക് സാങ്കേതിക സഹായം വാഗ്ദാനം ചെയ്തതിന് പിന്നാലെയാണ് ഹീറോ സൈക്കിള്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ (സി.എം.ഡി) പങ്കജ് മുഞ്ജല്‍ ചൈനയുമായുള്ള 900 കോടി രൂപയുടെ വ്യാപാര ബന്ധം റദ്ദാക്കുന്നതായി അറിയിച്ചത്.