ന്യൂ ഡല്‍ഹി: കൊവിഡിനെ നേരിടുന്നതിന് രൂപവത്കരിച്ച പിഎം കെയേഴ്സ് ഫണ്ടിലേക്കുള്ള സംഭാവനകള്‍ തട്ടിയെടുക്കാന്‍ സൈബര്‍ മാഫിയ. കൃത്രിമമായി യുപിഐ ഐഡികള്‍ സൃഷ്ടിച്ച്‌ പണം തട്ടുന്ന സംഘങ്ങള്‍ക്കായി രാജ്യവ്യാപകമായി പൊലീസ് വല വീശി. സിനിമാ താരങ്ങളും വന്‍ വ്യവസായികളും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും ജനങ്ങളും വ്യാപകമായി സംഭാവന നല്‍കാന്‍ തുടങ്ങിയതോടെ അതിലേക്കുള്ള ഒഴുക്ക് സ്വന്തം പോക്കറ്റിലേക്കാക്കുക എന്നതാണ് സൈബര്‍ ക്രിമിനലുകളുടെ ലക്ഷ്യം. ഇതിനകം ഇത്തരം അര ഡസന്‍ സൈറ്റുകള്‍ ശ്രദ്ധയില്‍ വന്നിട്ടുണ്ട്.
പ്രധാനമന്ത്രി ഫണ്ട് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ അതിലേക്ക് ഉദാര സംഭാവനകള്‍ നല്‍കണമെന്ന അഭ്യര്‍ഥന സമൂഹ മാധ്യമങ്ങളില്‍ സജീവമായി.

[email protected] എന്ന ഐഡിക്കു പകരം [email protected] എന്ന വ്യാജ ഐഡി ട്വിറ്റര്‍ സന്ദേശത്തിലൂടെ പ്രചരിപ്പിച്ചയാള്‍ക്കു വേണ്ടി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. സംഭവം ശ്രദ്ധയില്‍പ്പെട്ട ഡല്‍ഹി സൈബര്‍ ക്രൈം കമ്മിഷണര്‍ അന്യേഷ് റോയ് എസ്ബിഐയെ ഉടന്‍ തന്നെ വിവരം അറിയിച്ച്‌ വ്യാജനെ ബ്ലോക്ക് ചെയ്തു.

കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാമ്ബത്തിക തിരിമറികള്‍ക്കായി 4000 ലേറെ വ്യാജ പോര്‍ട്ടലുകള്‍ നിലവില്‍ വന്നതായി പ്രധാനമന്ത്രിയുടെ ഓഫിസിലെ ദേശീയ സുരക്ഷാ കോര്‍ഡിനേറ്റര്‍ ലഫ്.ജനറല്‍ പാന്ത് പറഞ്ഞു. രാജ്യത്ത് ഇത്തരം പ്രവണതകള്‍ക്കെതിരേ ശക്തമായ താക്കീത് നല്‍കുകയും ചെയ്തു. പിഎം കെയറുമായി സാമ്യം തോന്നുന്ന അര ഡസന്‍ വെബ് സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ നടപടി തുടങ്ങിയിട്ടുണ്ട്.

പിഎം കെയേഴ്സ് ഫണ്ട്

രാജ്യത്തെ കൊവിഡ് 19 പകര്‍ച്ചവ്യാധിയെ നേരിടുന്നതിനുള്ള പണം സ്വരൂപിക്കുന്നതിന് മാര്‍ച്ച്‌ 28 നാണ് പ്രധാനമന്ത്രിയുടെ സിറ്റിസണ്‍ അസ്സിസ്റ്റന്‍സ് ആന്‍ഡ് റിലീഫ് ഇന്‍ എമര്‍ജന്‍സി സിറ്റുവേഷന്‍ ഫണ്ട് (പിഎം കെയേഴ്സ് ഫണ്ട്) നിലവില്‍ വന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായുള്ള ട്രസ്റ്റില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മലാ സീതാരാമന്‍ എന്നിവരാണ് അംഗങ്ങള്‍. ചെറിയ തുക പോലും സംഭാവന ചെയ്യാനാകും. സ്വീകരിക്കുന്ന ഏറ്റവും കുറഞ്ഞ സംഭാവന 10 രൂപ.

LEAVE A REPLY

Please enter your comment!
Please enter your name here