ദേശീയദിനാഘോഷങ്ങളോടനുബന്ധിച്ച് ഷാർജയിൽ പരിശോധന കർശനമാക്കി. മാളുകളിലും പൊതുസ്ഥലങ്ങളിലും പൊതുപരിപാടികളും കൂടിച്ചേരലുകളും അനുവദിക്കില്ലെന്ന് ഷാർജ പോലീസ് അറിയിച്ചു.

പരിശോധനയ്ക്കായി 180 പട്രോൾ സംഘത്തെ ഏർപ്പെടുത്തി. കോവിഡ് പ്രത്യേക സാഹചര്യത്തിൽ സാമൂഹിക അകലം ഉറപ്പാക്കുന്നതിനും പൊതുസ്ഥലങ്ങളിൽ തിരക്ക് ഒഴിവാക്കുന്നതിനുമായി പോലീസ് പരിശോധന ശക്തമാക്കും. വാഹനമോടിക്കുന്നവർ ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും ഗതാഗതവകുപ്പ് അറിയിച്ചു.

നിയമവിരുദ്ധമായ എന്തെങ്കിലും പ്രവൃത്തികൾ ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട്ട് ചെയ്യാൻ ഉദ്യോഗസ്ഥർ പൊതുജനങ്ങളോട് അഭ്യർഥിച്ചു. അടിയന്തര സാഹചര്യങ്ങളിൽ 999 എന്ന നമ്പറിലും അടിയന്തര കേസുകളിൽ 901 എന്ന നമ്പറിലും റിപ്പോർട്ട് ചെയ്യാം.

LEAVE A REPLY

Please enter your comment!
Please enter your name here