ബഹ്റൈനില്‍ ഫെബ്രുവരി 4 മുതല്‍ പള്ളികളിലെ പ്രാര്‍ത്ഥന ആരംഭിക്കും.പുലര്‍ച്ചെയും ഉച്ചക്കും വൈകുന്നേരങ്ങളിലുമായുള്ള സുബഹി, ളുഹര്‍, അസര്‍ നമസ്‌കാരങ്ങള്‍ക്ക് മാത്രമായാവും തുറക്കുക. കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള ദേശീയ മെഡിക്കല്‍ ടാസ്ക് ഫോഴ്‌സിന്റെ നിര്‍ദേശനങ്ങള്‍ക്കനുസൃതമായാണ് തീരുമാനം. കൊറോണ പ്രതിരോധ മുന്‍കരുതലുകള്‍ പാലിച്ചാവണം പള്ളികളില്‍ എത്തേണ്ടത്.

അതേസമയം പള്ളികളില്‍ മഗ്‌രിബ്, ഇശാ, വെള്ളിയാഴ്ച പ്രാര്‍ത്ഥനയായ ജുമുഅഃ നമസ്കാരങ്ങള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച്‌ തീരുമാനം ആയിട്ടില്ല. കൊറോണ പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് കൂടിച്ചേരല്‍ ഒഴിവാക്കുന്നതിനായി 2020 മാര്‍ച്ച്‌28 മുതലാണ് രാജ്യത്ത് ജുമുഅ നമസ്കാരമടക്കമുള്ള പള്ളികളിലെ പ്രാര്‍ത്ഥനകള്‍ എല്ലാം നിര്‍ത്തിവെച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here